(notitle)


കൊടിമരം കൂദാശ
കൽക്കട്ട ഭദ്രാസനത്തിന്റെ ആസ്ഥാനമായിരിക്കുന്ന ഭിലായ് സെന്റ് തോമസ് ആശ്രമത്തിൽ പുതുതായി പണികഴിക്കപ്പെട്ട കൊടിമരത്തിന്റെ കൂദാശ ഭദ്രാസന മെത്രാപ്പോലീത്താ അഭി. വന്ദ്യ. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ അനുഗ്രഹീത കരങ്ങളാൽ നിർവഹിക്കപെട്ടു. കൂദാശകൾക്കു ശേഷം കൊടിമരം പൂർണമായി ഡൊണേറ്റ് ചെയ്ത കൽക്കട്ട ഭദ്രാസന മാനേജിങ് കമ്മിറ്റി അംഗവും കുവൈറ്റ് മഹാ ഇടവകയുടെ അംഗവുമായിരിക്കുന്ന ബഹു. ബാബു വർഗീസിന് അഭിവന്ദ്യ തിരുമേനി നന്ദി അറിയിക്കുകയും ചെയ്തു. വെരി. റവ. ഫാ.ഗീവർഗീസ് റമ്പാൻ,ഫാ. ജോസ് കെ വർഗീസ്, ഫാ. അജു കെ വർഗീസ് മറ്റ് ആശ്രമ അംഗങ്ങളും അനേക വിശ്വാസികളും കൂദാശയിൽ സംബന്ധിച്ചു.










Source