Source


ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതൽ : പരിശുദ്ധ കാതോലിക്കാ ബാവാ

കുവൈറ്റ്‌ : ആരാധനയും ആതുരസേവനവും ക്രൈസ്തവദർശനത്തിന്റെ കാതലാണെന്നും, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള കടമ നിർവ്വഹിക്കുവാൻ സഭയും, സഭാജനങ്ങളും ബാധ്യസ്ഥരാണെന്നും പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതിയൻ ബാവാ ആഹ്വാനം ചെയ്തു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി സംഘടിപ്പിച്ച ‘കുവൈറ്റ്‌ ഓർത്തഡോക്സ്‌ മഹാസമ്മേളനം’ ഉത്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

മലങ്കരസഭയുടെ വിശ്വാസം തകർക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുവാൻ തക്കവണ്ണമാണ്‌ സഭ ഒരു വിദേശബന്ധം ആരംഭിച്ചത്‌. അത്‌ പിന്നീട്‌ ഒരിക്കലും തലയൂരാൻ പറ്റാത്തവിധമുള്ള ആപത്തായി തീർന്നു. അതിൽനിന്നുള്ള പരിപൂർണ്ണ വിടുതലാണ്‌ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട സഭയ്ക്ക്‌ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ നിന്നും 2017 ജൂലൈ മാസം 3-‍ാം തീയതി ലഭിച്ചത്‌. രാജ്യത്തിന്റെ അത്യുന്നത നീതിപീഠത്തിൽ നിന്നും ഉണ്ടാകുന്ന തീരുമാനങ്ങളെ ചോദ്യംചെയ്യുന്നത്‌ രാജ്യദ്രോഹകുറ്റമായി വരെ കണക്കാവുന്നതാണ്‌. പുരാതനസഭയായ മലങ്കര സഭയുടെ പാരമ്പര്യവും, പൈതൃകവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ നമ്മുടെ പിതാക്കന്മാർ അനവധി കഷ്ടനഷ്ടങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. ഇപ്പോൾ അതിനൊക്കെയൊരു അറുതി വന്നുകൊണ്ടിരിക്കുന്നു. പരമാധികാരവും സ്വാതന്ത്ര്യവുമുള്ള മലങ്കര ഓർത്തഡോക്സ്‌ സഭ കാലഘട്ടത്തിനൊത്ത വളർച്ചയും, ആത്മീയ ജീർണ്ണതയിൽനിന്നുള്ള വിടുതലും, ജനങ്ങളെ നേരായ പാതയിൽ നയിക്കുവാനുള്ള ആർജ്ജവവും നേടിയെടുക്കണമെന്നും, അതിനുള്ള ചുമതലയും, സഭ എന്റേതാണെന്നുള്ള കാഴ്ച്ചപാടും സഭയുടെ ഉടമസ്ഥന്മാരായ എല്ലാ അംഗങ്ങൾക്കുമുണ്ടാകണമെന്നും പരി. ബാവാ സഭാവിശ്വാസികളെ ഓർമ്മിപ്പിച്ചു.

സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നവംബർ 30 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ നോട്ടിംഹാം ബ്രിട്ടീഷ്‌ സ്ക്കൂളിൽ നടന്ന സമ്മേളനത്തിൽ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌ സ്വാഗതവും സെന്റ്‌ സ്റ്റീഫൻസ്‌ ഇടവക വികാരി ഫാ. സഞ്ചു ജോൺ കൃതഞ്ജതയും രേഖപ്പെടുത്തി.

സഭയുടെ കാതോലിക്കാ ദിന ധനശേഖരണത്തിന്റെ സമാഹരണത്തേയും വിനിയോഗത്തേയും സംബന്ധിച്ച വിവരണം മലങ്കര സഭാ അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്‌, അഹമ്മദി സെന്റ്‌ തോമസ്‌ പഴയ പള്ളി വികാരി ഫാ. അനിൽ വർഗ്ഗീസ്‌, സെന്റ്‌ ബേസിൽ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു. നാല്‌ ഇടവകകളിൽനിന്നുള്ള കാതോലിക്കാ ദിന ധനശേഖരം അതതു ഇടകകളുടെ ട്രസ്റ്റിമാർ പരി. കാതോലിക്കാ ബാവയ്ക്ക്‌ സമർപ്പിക്കുകയും കാതോലികേറ്റിന്റെ ഉപഹാരം സെക്രട്ടറിമാർ ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്ന് കാതോലിക്കാ മംഗളഗാനത്തോടെ സമ്മേളനം പര്യവസാനിച്ചു.


SourceCalcutta Diocesan Martha Mariam Samajam Annual Conference @ CCET, St. Thomas Mission Centre Bhilai
5th – 7th November, 2018
Source


SourcePrize distribution
SourceDance chattisgarh folk
Source


SourceInter MGM Fest Closing ceremony
Source


Inter School MGM Fest -Group Dance


Source